Tuesday, March 10, 2009

കാപ്പിക്കുന്നിൽ നിന്നുള്ള കാഴ്ചകൾ

പണ്ട്.. ഒരുപാട് പശുക്കളും മറ്റ് കന്നുകാലികളും ഉണ്ടായിരുന്ന കാലത്ത്,കന്നു മേയ്ക്കുന്നവരോടൊപ്പം അഛനറിയാതെ പോയിരുന്നു ഈ കുന്നിൻ മുകളിലേക്ക് പലതവണ.

കാലാന്തരത്തിൽ കുന്ന് അന്യാധീനമായി പോയി.

കാട്ടു മരങ്ങളുടെ സ്ഥാനത്ത് റബ്ബർ മരങ്ങൾ വളർന്ന് വരുന്നത്,അവധിക്ക് ചെല്ലുമ്പോൾ നെടുവീർപ്പോടെ നോക്കി നിന്നിരുന്നു പലപ്പോഴും.

ഏകാദശിപ്പാറയ്ക്കുമപ്പുറം ഉണ്ടായിരുന്ന നിബിഡവനം ഇന്ന് കാണാനില്ല.കന്ന് മേയ്ക്കുന്നവർ കോഴി കുരുതി കൊടുത്തിരുന്ന മല്ലൻ‌കല്ലും അപ്രത്യക്ഷമായിരിക്കുന്നു. വീട്ടിൽ നിന്ന് നോക്കിയാൽ തെളിഞ്ഞുകാണുമായിരുന്ന കാപ്പിക്കുന്ന് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.

വീടിന്റെ മൂന്നു വശത്തും കുന്നുകളുണ്ട് . വടക്ക് വള്ളിയൻ‌കുന്ന്,കിഴക്ക് ചമ്മിണിക്കുന്ന്,പടിഞ്ഞാറ് കാപ്പിക്കുന്ന്. തെക്ക് നാലഞ്ച് കിലോമീറ്റർ അകലെ വീഴൂമലയും. കാപ്പിക്കുന്നിനും പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുന്ന ഇളനാടൻ മലകൾ ഇപ്പോൾ കാണാനാവുന്നില്ല.ചിറ‌ക്കുളവും പത്തരക്കുളവും ചാന്തുകുളവും ആനപ്പാറക്കുളവും അപ്രത്യക്ഷങ്ങളായിരിക്കുന്നു.

ഒറ്റയ്ക്ക് നിന്നിരുന്ന ഒരു അത്തിമരം ഉണ്ടായിരുന്നു പാടത്തിനക്കരെ. അതു പോലെ തെച്ചിമരം നിന്നിരുന്ന തെച്ചിക്കലോടി എന്ന പാടവും. ആ പാടത്ത് ഇന്നൊരു മണിമാളിക തലയുയർത്തി നിൽക്കുന്നു.

വീട്ടിൽ നിന്നും അര കിലോമീറ്റർ പോലുമില്ല കാപ്പി കുന്നിലേക്ക്.എന്നിട്ടും ഈ കുന്നൊന്നു കയറിയിട്ട് കൊല്ലം 25 ആകുന്നു.






വള്ളിയൻ കുന്ന്



കാളവണ്ടിയും കൈവണ്ടിയും മാത്രം പോകുമായിരുന്ന പാതയിലൂടെ പഞ്ചമി എന്നും പൌർണ്ണമി എന്നും ശ്രീഗുരുവായൂരപ്പനെന്നും സാകേതമെന്നും ശബരി എന്നും പേരുള്ള ബസ്സുകൾ പോകുന്നു ഇപ്പോൾ




നെൽ‌പ്പാടങ്ങളിൽ പുത്തൻ വിളകൾ



താഴവരയിലെ ജനജീവിതം



പച്ച വിരിച്ച താഴ്വര



ദൂരെ വീഴുമല


കുന്നിൻ നെറുകയിൽ നിന്ന്



ചമ്മിണിക്കുന്നിലെ ജലവിതരണകേന്ദ്രം



കയ്യെത്താവുന്ന ദൂരത്ത് വീട്




പണ്ട് ഈ കുന്നിൻ‌മുകളിലും കുളങ്ങളിലുമായിരുന്നു കളി.ഇന്നൊ? (മകൾ)

11 comments:

Promod P P said...

കുന്നിൻ മുകളിൽ നിന്ന്

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ എന്റെ നാട്ടിലെ കുന്നുകളുടെ പേരുപോലും മറന്നു പോയിരിക്കുന്നു.. ഒന്നു കിളിവാലന്‍ കുന്ന്.. പിന്നെ.. :(

ബഹുവ്രീഹി said...

:)

പോട്ടംസ് കണ്ടിട്ട് നാട്ടിൽ പൂവാൻ കൊതിയാവുന്നു.

വല്യമ്മായി said...

അകലെ കരിമേഘങ്ങള്‍-കാട്ടു പോത്തിന്റെ പറ്റം-മേയുന്ന കടും നീല മല.ഋതു സുന്ദരികള്‍ മാറി മാറിവന്നു കൂടാരമടിക്കുന്ന പച്ചത്താഴ്വര.കുന്നിന്‍ ചെരിവിലെ വെണ്‍കളി വീടുകള്‍.കൊറ്റിയും കുള്‍ക്കോഴിയും മണ്മറഞ്ഞ മലനാടിന്റെ കഥ പറയുന്ന പുഞ്ച വയലുകള്‍...... (കവിയുടെ കാല്പാടുകള്‍)

കെ said...

മോള്‍ക്ക് കമ്പ്യൂട്ടറും വാങ്ങിക്കൊടുത്തിട്ട് ബ്ലോഗില്‍ അവള്‍ക്ക് പാര വെച്ചിരിക്കുന്നു, നല്ല അച്ഛന്‍..

കുറുമാന്‍ said...

നല്ലവിവരണം, ചിത്രങ്ങള്‍ അല്പപ്ം കൂടെ ക്ലോസപ്പില്‍ എടുക്കാമായ്ഹിരുന്നു.

മലയും,കുന്നും, കുളവും എന്തിന് പുഴ വരെ ഇന്ന് കാണാനില്ല അല്ലെങ്കില്‍ നികത്തപെട്ടു..

ആ പാടത്തും കുന്നിലും പനയുമായിരിക്കേണ്ടേ തഥാനുഭാവലു ഒരിക്കല്‍?

:: VM :: said...

നല്ല സ്ഥാലം- വിവരണവും കൊള്ളാം..

ഇനി ഫ്രീയായി ഒരുപദേശം തരാ:ഇമ്മാതിരി സെറീനയുള്ള (ചേച്ചിയല്ല) നല്ല സ്ഥലങ്ങളീ പോവുമ്പോ, ഒരു നല്ല ക്യാമറ കൊണ്ടു പോ അണ്ണ - ഒരു ബ്ലൂലേബലു വാങ്ങണ കാശല്ലേ ആവൊള്ളൂ ;)

അരങ്ങ്‌ said...

Thathagathan..., How beautiful and nostalgic these hill stations. I always admire the hills. It is very near to heaven. All gods abode are in hills.
Thanks and compliments!

കീരിക്കാടന്‍ (Keerikkadan) said...

Adipoli!!! Post more pics if you can...

namath said...

ബേബിയെ സ്നേഹം അറിയിക്കുക, തഥാഗതരെ!

Omar Sherif said...

ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു നന്ദി...

എന്‍റെ വീട്ടിനടുത്തും ഉണ്ട് ഒരു കുന്ന്, പേര്‍ കുറുക്കന്‍കുന്ന്...
അതിനെയൊക്കെ കുറിച്ചാണു കുറുസോവ Dreams എന്ന സിനിമ എടുത്തത്...

അങ്ങേര്‍ക്ക് പെരുത്ത് നന്ദി....തഥാഗതനും...