Friday, October 20, 2006

മഗ്ഗി മദാമ്മ മടക്കമായി..






ഫ്രാന്‍സില്‍ നിന്ന് വന്ന ധനപാലനോട്‌ മഗ്ഗി മദാമ്മ ചോദിക്കുന്നു
ധനപാലാ ഇയ്യെന്റെ മൈക്കിളിനെ കണ്ടാ?

ഇങ്ങളെന്താ മദാമ്മേ നെനച്ചെ? ഫ്രാന്‍സ്‌ എന്താ മയ്യഴി പൊലെയ? ഫ്രാന്‍സ്‌ ഈ ഭൂമിയോളം വലുതാ.. അവിടെ എവിടെ ചെന്ന്‌ കണ്ട്‌ പിടിക്കാന ഇങ്ങടെ മോനെ'

ശ്രീവിദ്യയുടെ,എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദൈവത്തിന്റെ വികൃതികളിലെ മഗ്ഗി മദാമ്മയാണ്‌

അങ്ങനെ.. നാല്‍പ്പത്‌ വര്‍ഷക്കാലം മലയാള സിനിമാ രംഗത്ത്‌ ജ്വലിച്ചു നിന്ന ഒരു താരം പൊലിഞ്ഞു.

മലയാളിയുടെ സ്ത്രീ സൌന്ദര്യ സങ്കല്‍പ്പത്തിന്‌ മാതൃകയായ ശ്രീവിദ്യ യ്ക്ക്‌ ആദരാന്‍ജലികള്‍...

3 comments:

bodhappayi said...

മാഷേ, “ഈ”യല്ലേ... അതോ “ഇജ്ജോ”.
രണ്ടായാലും ശ്രീവിദ്യയുടെ ആ വേഷം മനോഹരമായിരുന്നു.

ഓ ടോ: മാരുതി സ്വിഫ്ടും പുള്ളിക്കാരിയുമായി എന്തെങ്കിലും ബന്ധം?... :)

umbachy said...

കലക്കി മോനേ കലക്കി

മുസ്തഫ|musthapha said...

എനിക്കും ശ്രീവിദ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം...

കഴിഞ്ഞ ദിവസം കൂടെ നല്ലപാതിയോട് ചോദിച്ചതേയുള്ളു ആ സിനിമയുടെ പേരോര്‍മ്മയുണ്ടോന്ന്... ലെനിന്‍ രാജേന്ദ്രനേയും രഘുവരനേയും ഓര്‍ത്തെങ്കിലും സിനിമയുടെ പേര് പിടിതരാതെ ഒളിച്ചു കളിച്ചു.

മറ്റുള്ള സിനിമകളിലെല്ലാം ഒരേ തരം ഭാവങ്ങളേ അവരുടെ മുഖത്തെനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളു - ഒരു പക്ഷേ, ഇതെന്‍റെ മാത്രം തോന്നലാവാം!