Saturday, December 12, 2015

മഞ്ഞുകാലത്തെ ചില വ്യാകുലതകൾ

ആഗ്രഹായണം അതിന്റെ ഉഗ്രഭാവത്തിൽ നിൽക്കുന്ന  നനഞ്ഞ  ദിനങ്ങളിലേക്ക്  വഴിതെറ്റി എത്തിയ ഒരു നീരൊഴുക്ക് പോലെ ഡിസംബർ എത്തിയിരിക്കുന്നു....   

 ഓരോ സംവത്സരാന്ത്യവും  നോവും  വ്യഥയും നഷ്ടങ്ങളും  നിരാശതകളും നൽകിയാണ് കടന്ന് പോകാറുള്ളത്..ഇത്തവണയും അതു പോലെ തന്നെ......                                                                                                                                
 വെയിലും മഴയുമറിയാതെ... 
 ശൈത്യംഘനീഭവിച്ച തുരുത്തുകളിലെ സാന്ത്വനങ്ങളറിയാതെ...

.അശാന്തങ്ങളും,നിരാലംബങ്ങളുമായ എന്റെ സായംസന്ധ്യകൾ കലണ്ടർ താളുകളെ ബലത്തിൽപറത്തിക്കൊണ്ട് ഉറപ്പുള്ള വേരുകളുംചേലൊത്ത തടിയുമുള്ള ജീവിതവൃക്ഷംതേടി ദിനവും ഗമനം തുടരുകയാണ്......                                                                                        
ഭൂതകാലത്തിന്റെ ശേഷിപ്പുകളത്രയും കാളസർപ്പം വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു..                                       
വരും‌വരായ്മകളുടെ ഓർമകൾ.. ആ ഓർമ്മകളുടെ ശ്ലഥകാകളിയിൽ ദിനാന്ത്യക്കുറിപ്പുകൾ  ചാപിള്ളകളായ് പിറക്കുന്നു.       
                                        
രാവേറെ ചെല്ലും വരെ നീണ്ടു നിൽക്കുമായിരുന്ന തർക്കങ്ങളത്രയും കടലെടുത്തു കഴിഞ്ഞിരിക്കുന്നു       
                  
Nothing Old.. Nothing New…… 
                                  
അങ്ങനെ...പറയുവാൻ പ്രത്യേകിച്ചൊന്നുമില്ലാതെ കണ്ടതും കേട്ടതുമൊക്കെ പതിരായി മാറിയ ഒരു ക്രൂരസംവത്സരം കൂടെ പടിയിറങ്ങുന്നു………..                                         

“സ്ഥായിയായ യുവത്വം അസാദ്ധ്യമാണ് മറ്റൊരു തടസ്സവും ഉണ്ടായില്ലെങ്കിൽ പോലും ആത്മപരിശോധന അത് അസാദ്ധ്യമാക്കും” എന്ന് കാഫ്ക്ക