ആഗ്രഹായണം അതിന്റെ ഉഗ്രഭാവത്തിൽ നിൽക്കുന്ന നനഞ്ഞ ദിനങ്ങളിലേക്ക് വഴിതെറ്റി എത്തിയ ഒരു നീരൊഴുക്ക് പോലെ ഡിസംബർ എത്തിയിരിക്കുന്നു....
ഓരോ സംവത്സരാന്ത്യവും നോവും വ്യഥയും നഷ്ടങ്ങളും നിരാശതകളും നൽകിയാണ് കടന്ന് പോകാറുള്ളത്..ഇത്തവണയും അതു പോലെ തന്നെ......
ഓരോ സംവത്സരാന്ത്യവും നോവും വ്യഥയും നഷ്ടങ്ങളും നിരാശതകളും നൽകിയാണ് കടന്ന് പോകാറുള്ളത്..ഇത്തവണയും അതു പോലെ തന്നെ......
വെയിലും മഴയുമറിയാതെ...
ശൈത്യംഘനീഭവിച്ച തുരുത്തുകളിലെ സാന്ത്വനങ്ങളറിയാതെ...
.അശാന്തങ്ങളും,നിരാലംബങ്ങളുമായ എന്റെ സായംസന്ധ്യകൾ കലണ്ടർ താളുകളെ ബലത്തിൽപറത്തിക്കൊണ്ട് ഉറപ്പുള്ള വേരുകളുംചേലൊത്ത തടിയുമുള്ള ജീവിതവൃക്ഷംതേടി ദിനവും ഗമനം തുടരുകയാണ്......

ഭൂതകാലത്തിന്റെ
ശേഷിപ്പുകളത്രയും കാളസർപ്പം വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു..
വരുംവരായ്മകളുടെ ഓർമകൾ..
ആ ഓർമ്മകളുടെ ശ്ലഥകാകളിയിൽ ദിനാന്ത്യക്കുറിപ്പുകൾ ചാപിള്ളകളായ് പിറക്കുന്നു….
രാവേറെ ചെല്ലും വരെ
നീണ്ടു നിൽക്കുമായിരുന്ന തർക്കങ്ങളത്രയും കടലെടുത്തു കഴിഞ്ഞിരിക്കുന്നു…
Nothing Old.. Nothing
New……
അങ്ങനെ...പറയുവാൻ
പ്രത്യേകിച്ചൊന്നുമില്ലാതെ കണ്ടതും കേട്ടതുമൊക്കെ പതിരായി മാറിയ ഒരു ക്രൂരസംവത്സരം
കൂടെ പടിയിറങ്ങുന്നു………..
“സ്ഥായിയായ യുവത്വം
അസാദ്ധ്യമാണ്… മറ്റൊരു തടസ്സവും
ഉണ്ടായില്ലെങ്കിൽ പോലും ആത്മപരിശോധന അത് അസാദ്ധ്യമാക്കും” എന്ന് കാഫ്ക്ക…
6 comments:
Uththaraadhunikam :)
എഴുത് പ്രമോദേട്ടാ വീണ്ടും... ഒരുപാടില്ലേ എഴുതാൻ ബാക്കി? ദില്ലി കഥകൾ എത്ര ബാക്കി കിടക്കുന്നു? ബാംഗ്ലൂർ കഥകൾ എത്രയെണ്ണം....? വീണ്ടും എഴുതൂ... ബ്ലോഗിലേക്ക് വീണ്ടും സ്വാഗതം...
അപ്പൊ നമ്മളൊക്കെ തിരിച്ച് വര്വല്ലെ , പ്രമോദെ ?
കേരളഹഹഹ എങ്ങനെ കെടക്ക്ണോ ആവോ !
സജീവേട്ടാാ എടുക്കു പേനയു, ബ്രഷും..
2007 തൊട്ട് തുടങ്ങിയ ബ്ലോഗ്ഗെഴുത്ത് പരീക്ഷണത്തിൽ 2013 ൽ ഒഴികെ എല്ലാ വർഷവും ഒരു പോസ്റെങ്കിലും മിനിമം ഇടാറുണ്ട് !! ഏതായാലും നിങ്ങളൊക്കെ തിരിച്ച് വരുന്നു എന്ന സന്തോഷത്തിൽ മുന്പ് എഴുതി വെച്ചിരുന്ന പോസ്റ്റിൽ ഒന്നെടുത്ത് ബ്ലോഗ്ഗിൽ ഇന്ന് പോസ്റ്റി ...
ഒപ്പം, പ്രമോദേട്ടാ..വീണ്ടും സ്വാഗതം !!!
ഇതിനു തൊട്ടു മുമ്പുള്ള പോസ്റ്റ് ഓർത്ത് വന്നപ്പോൾ ഒന്നും കിട്ടാത്തപോലെ
Post a Comment