Sunday, January 11, 2009

സ്വപ്നങ്ങളും അൽ‌കെമിസ്റ്റും



നിധി അന്വേഷിച്ച് പോകുന്ന സാന്റിയാഗൊ എന്ന ആട്ടിടയന്റെ കഥ ഒറ്റയിരുപ്പിൽ ഒരു പുനർ‌വായന നടത്തിയപ്പോഴാണ്, തീക്ഷ്ണ സ്വപ്നങ്ങൾ മനുഷ്യനെ നയിച്ചേക്കാവുന്ന ആകുലതകളെ പറ്റി വീണ്ടുമോർത്തത്.സേനയോരുഭയോർമദ്ധ്യേ നിൽക്കുന്ന ചിന്തകൾക്ക് ഉത്തരമന്വേഷിച്ച് ചെന്നെത്തുമായിരുന്നത് പലപ്പോഴും തെറ്റായ സങ്കേതങ്ങളിലാ‍യിരുന്നു എന്നതാണ് അൽകെമിസ്റ്റ് എനീക്ക് നൽകിയ പാഠം.

മരുഭൂമി ഒരുകാലത്ത്‌ സമുദ്രമായിരുന്നു എന്നത് രണ്ടാം പാഠം

എല്ലാ അന്വേഷണങ്ങളും തുടങ്ങുന്നത്,തുടക്കക്കാരന്റെ ഭാഗ്യത്തിനാലാണെന്നും എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നത് വിജയി അതികഠിനമായി പരീക്ഷിക്കപ്പെട്ടു കഴിയുമ്പോഴാണെന്ന് മറ്റൊരു പാഠം

അന്റാലൂസിയക്കാരൻ ആട്ടിടയൻ സാന്റിയാഗൊ ചെമ്മരിയാട്ടിൻ രോമക്കച്ചവടക്കാരന്റെ മകളിൽ ഭ്രമിച്ച്,അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി,നിധി തേടി പിരമിഡുകളെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ അയാളുടെ പിതാവ് പറയുന്ന ഒരു വാചകമുണ്ട്
"Travel the world until you see that our castle is the greatest, and our women the most beautiful"

മെക്കയിലേക്ക് പോകാൻ കടുത്ത ആഗ്രഹമുണ്ടായിട്ടും പോകില്ലെന്ന് തീരുമാനിച്ച ഗ്ലാസ് വ്യാപാരിയും,അൽ‌കെമിസ്റ്റിനെ കാണാനായി മരുഭൂമിയത്രയും താണ്ടാൻ സാഹസപ്പെട്ട ഇംഗ്ലീഷ്കാരനും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന അവധൂതർമാത്രം.

എന്താണപ്പോൾ സത്യമായത്? സത്യമായത് അൽ‌കെമിസ്റ്റ് മാത്രമാണോ?
മരുപ്പച്ചയിൽ വെച്ച് കണ്ട്മുട്ടിയ ഫാത്തിമ സത്യമല്ലെ?
കൊടുംകാറ്റായി മാറുന്ന സാന്റിയാഗൊ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്?

10 വർഷത്തിനു ശേഷം വീണ്ടും വായിച്ചപ്പോൾ എന്നിലെ ആകുലതകൾ വർദ്ധിച്ചതേയൊള്ളു..

9 comments:

Promod P P said...

അൽ‌കെമിസ്റ്റ് പുനർവായിച്ചപ്പോൾ

അനില്‍@ബ്ലോഗ് // anil said...

ഒന്നും മനസ്സില്‍ പൊന്തുന്നില്ല. ആല്‍ക്കെമിസ്റ്റ് ഒരു “മിസ്റ്റായ്” ഓര്‍മകളില്‍ പടര്‍ന്നു കിടക്കയാണ്. ഞാനും ഒന്നൂടെ വായിക്കട്ടെ.

കായംകുളം കൊച്ചുണ്ണി said...

മനുഷ്യാ തഥാഗതാ

വർഷങ്ങൾക്ക് ശേഷമാണല്ലൊ ബ്ലോഗ്ഗെഴുത്ത്.
പക്ഷെ അൽകെമിസ്റ്റിനെ പറ്റി ഒരക്ഷരം മിണ്ടരുത്
മരുഭൂമിയിൽ നിയമങ്ങളില്ല. മരുപ്പച്ചയിൽ നിയമങ്ങളുണ്ട്. മരുഭൂമി സാർവത്രിമമായിരിക്കെ,മരുപ്പച്ച നിയമാനുസൃതമാണ്. സമുദ്രം മരുഭൂമിയെ വിഴുങും ഒരു നാൾ. കാത്തിരുന്നൊ. അന്ന് എതെങ്കിലും പൊങ്ങു തടിയിൽ പൊന്തിക്കിടക്കുന്ന രൂപത്തിൽ കാണാം

ഇട്ടിമാളു അഗ്നിമിത്ര said...

follow your dreams...

അത്രയല്ലെ ആല്‍കെമിസ്റ്റ് പറഞ്ഞതിന്റെ ചുരുക്കം..

Rajeeve Chelanat said...

പൌലോവിന്റെ വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന പുസ്തകം വായിച്ചിട്ടുണ്ട്. ഒരു ശരാശരി എഴുത്തുകാരന്‍ എന്നു മാത്രം തോന്നി. സ്മീപഭാവിയില്‍ത്തന്നെ വെറും ട്രാഷ് ആകാനും സാദ്ധ്യതയുള്ള ഒരു എഴുത്തുകാരന്‍.

ആല്‍ക്കെമിസ്റ്റ് വായിച്ചിട്ടില്ല. എങ്കിലും വായിക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ട് ഈ കുറിപ്പ്. നന്ദി തഥാഗതാ..

അഭിവാദ്യങ്ങളോടെ

ഇട്ടിമാളു അഗ്നിമിത്ര said...

രാജീവ്.. അതിനെക്കാള്‍ ട്രാഷ് ഒരെണ്ണം ഉണ്ട്. ലെവെന്‍ മിനുറ്റ്സ്..

Calvin H said...

ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്ന കൊയ്ല്‍‌ഓ കമ്മ്യൂണിസം , ഹിപ്പിസം തുടങ്ങി പല ഇസങ്ങളിലൂടെയും സഞ്ചരിച്ച ശേഷം അവസാനം കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തി. ഹീ ഫൗണ്ഡ് ഹിസ് ട്രെഷര്‍ ഓവര്‍ ദേര്‍ ഫൈനലി...

അത്രയേ ഉള്ളു ആല്‍കമിസ്റ്റിന്റെ അര്‍ത്ഥം.

Calvin H said...

കണ്‍ഫഷന്‍സ് ഓഫ് എ പില്‍ഗ്രിം എന്ന ബുക്ക് വായിച്ചു നോക്കുന്നത് നന്ന്.

രാജീവ്, ശരാശരിയും സമീപകാലവും ഒന്നും ഇനി പ്രസക്തമല്ല. പുള്ളിയുടെ ബുക്കുകള്‍ ഒരുപാട് വിറ്റു പോയിക്കഴിഞ്ഞിരിക്കുന്നു.

ഗൗരിനാഥന്‍ said...

സ്വപ്നം കാണു..നിന്റെ സ്വപ്നങ്ങള്‍ക്ക് അനുയൊജ്യമായി പ്രക്രുതി പോലും മാറും..അവര്‍ കൂടി സഹായിക്കും എന്നത് മാത്രമേ എനിക്കതില്‍ നിന്ന് കിട്ടിയൊള്ളൂ..അങ്ങനെ ഒരു സ്വപ്നതിന്റെ പുറകെ പോയി ജയിച്ച് വന്നൊരാളാണ്‌ ഞാന്‍..എല്ലാവരുടെയും ഞെട്ടല്‍ ഞാന്‍ കണ്ടതാണ്...