Monday, September 04, 2006

ഞാന്‍ കോടീശ്വരന്‍ ആയ കഥ

കുട്ട്യേടത്തിയുടെ ബ്ലൊഗില്‍ ഇന്തോനേഷ്യന്‍ യാത്രയെ കുറിച്ച്‌ എഴുതിയതു വായിച്ചപ്പോളാണ്‌ ഇത്‌ എഴുതാന്‍ തോന്നിയത്‌

ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു കോടീശ്വരന്‍ ആയത്‌ ഇന്‍ഡൊനേഷ്യയിലെ ബാലി ദ്വീപില്‍ പോയപ്പൊഴാണ്‌

പോകും മുന്‍പ്‌ ഞാന്‍ നമ്മുടെ ബോസ്സിന്റെ അടുത്ത്‌ ചെന്ന് തല ചൊറിഞ്ഞുനിന്നു.

ഹം.. എന്താ?

ബാലി ദ്വീപില്‍ പോയാല്‍ ചിലവാക്കാന്‍ കാശില്ല. ഒരു ആയിരം ഡോളര്‍ വേണം.

ശരി ശരി. രാകേഷിനെ കണ്ട്‌ 45000 രൂപ വാങ്ങിക്കോ. നിന്റെ കഴിഞ്ഞ വര്‍ഷത്തെ LTA,Medical ഇതോടെ തീരും. കെളവന്‍ കനിഞ്ഞു.

അതു കിട്ടിയാല്‍ മകള്‍ക്കൊരു നെക്‍ലേസ്‌ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ്‌ മോഹിപ്പിച്ചതായിരുന്നു. എന്തോ ആകട്ടെ.

അതിന്‌ മുന്‍പ്‌ സിംഗപ്പൂര്‌ പോയപ്പോള്‍ ചിലവിന്‌ തന്നതിലെ 200 ഡോളര്‍ ചിലവാക്കതെ വെച്ചിരുന്നു. അതും കൂടിയപ്പോള്‍ മൊത്തം 1200 ഡോളര്‍ കയ്യില്‍

ഡെന്‍പാസര്‍ Airport ഇല്‍ ഇറങ്ങിയപ്പോള്‍ സംഗതിയെ convert ചെയ്ത്‌ ലവരുടെ നോട്ടാക്കാന്‍ തീരുമാനിച്ചു.

1200 ഡോളര്‍ കൊടുത്ത ഞാന്‍ തിരിച്ച്‌ കിട്ടിയ കാശ്‌ കണ്ട്‌ ഞെട്ടിപ്പോയി

10586355 റുപ്പയ. അതായത്‌ ഒരു കോടി അഞ്ച്‌ ലക്ഷത്തി എന്‍പത്താറായിരത്തി മുന്നൂറ്റി അന്‍പത്തഞ്ച്‌ റുപ്പയ

അങ്ങനെ ഞാന്‍ ആദ്യമായി ഒരു കോടീശ്വരന്‍ ആയി.

പിന്നെ അവിടെ തങ്ങിയ 5 ദിവസവും ഞങ്ങള്‍ തമ്മില്‍ മില്ല്യണിലും ബില്ല്യണിലും ഒക്കെ ആയിരുന്നു കണക്ക്‌

എന്റെ CFO ആര്യാ സാര്‍ ഒരിക്കല്‍ പറഞ്ഞു
എടൈ ഞാന്‍ ഇന്നലെ തന്ന 2 മില്ല്യന്റെ കണക്കെവിടെ?
ഉച്ചയൂണിന്‌ ഒരു ലക്ഷം റുപ്പയ.
ഒരു ചായക്ക്‌ 5000 റുപ്പയ

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ചെന്നൈ ഡീലര്‍ കൊണ്ട്‌പോയ തുണി ഒക്കെ അലക്കാതെ തിരിച്ച്‌ കോണ്ട്‌പോകുന്നതു കണ്ട്‌ ഞാന്‍ ചോദിച്ചു

എന്നാ സെന്തില്‍ തുണി ഒക്കെ Room Serviceil കൊടുത്ത്‌ ക്ലീന്‍ ചെയ്ത്‌ കൊണ്ടു പൊകാമയിരുന്നില്ലേ?
ഒണ്ണൂം സൊല്ലതിങ്കെ സാര്‍.. അവന്‍ ലച്ചം ലച്ചമാന കാശ്‌ കേക്കറേന്‍"

4 comments:

ദിവാസ്വപ്നം said...

ഹ ഹ

അത് തമാശയായിട്ടുണ്ട്...

ഓണാശംസകള്‍

ഇടിവാള്‍ said...

ഹ ഹ .. ഇറാനിലെ കറന്‍സിയും ഇതുപോലെയാ മാഷേ ! ചാക്കില്‍ കെട്ടികൊണ്ടുപോകണം, ഒരു ചായകുടിക്കാന്‍ ഇറങ്ങിയാല്‍ !

ഇറാനില്‍ മൊത്തം കോടീസ്വരന്മാരല്ലേ അതിനാല്‍ ?v

തറവാടി said...

ഹി ഹി അങ്ങനെയെങ്കിലും താങ്കള്‍ കോടീശ്വരനായതില്‍ സന്തോഷം

ജേക്കബ്‌ said...

ഞ്ഞമ്മളും ടര്‍ക്കിയില്‍ പോയി ഇങ്ങനെ കോടീശ്വരനായതായിരുന്നു ;-)