Sunday, August 20, 2006

എന്നെ കുറിച്ചല്‍പ്പം


ആയിരത്തി തൊള്ളായിരത്തി അറുപത്തേഴ്‌ ഫെബ്രുവരി മാസം പതിനാറാം തിയ്യതി രാവിലെ ആറുമണി കഴിഞ്ഞ്‌ പത്ത്‌ മിനുട്ട്‌ ആയപ്പോള്‍ ഭരണി നക്ഷത്രത്തില്‍ പിറന്ന പുരുഷന്‍ .

പാലക്കാടിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വേലയും പൂരവും പൂതന്‍ തിറയാട്ടവും ആനയും അമ്പാരിയും പുള്ളുവന്‍ പാട്ടും പൊറാട്ടിന്‍കളിയും പഞ്ചവാദ്യവും തോല്‍പ്പാവ കൂത്തും കുമ്മാട്ടിയും തായമ്പകയും വെളിച്ചപ്പാടു തുള്ളലും ഗൊപ്പിയളപ്പാട്ടും കണ്ട്‌ വളര്‍ന്ന ബാല്യം.

ചരിത്രപുരുഷന്മാര്‍ ജീവിച്ച പാലക്കാടന്‍ മണ്ണില്‍ കമ്യുണിസത്തിന്റെ തിമിരം ബാധിച്ച കണ്ണുകളുമായി കോളേജ്‌ കാംപസ്സുകളില്‍ തല്ലുകൂടിയും കവിത പാടിയും പ്രണയിച്ചും നടന്ന കൌമാരം.യുവത്വം പടികയറി വന്നപ്പോള്‍ കേരളത്തില്‍ അടിപിടിക്കു പേരു കേട്ട ഒരു എന്‍ജിനീറിംഗ്‌ കോളേജില്‍ എത്തിയിരുന്നു.

അവിടേയും പതിവ്‌ പരിപാടികള്‍ തന്നെപിന്നീട്‌ ദില്ലിയുടെ നഗരവീഥികളിലൂടെ സ്വപ്നാടകനായ്‌ സഞ്ചരിച്ച സംവല്‍സരങ്ങള്‍.

അതിനുള്ളില്‍ അതിസഹസികമാം MBA നേടി.

ഇപ്പോള്‍ ബാംഗളൂരില്‍ ഒരു കമ്പ്യുട്ടര്‍ കമ്പനിയില്‍ ജെനറല്‍ മാനേജര്‍ ആയി ജൊലി നോക്കുന്നു
വിവാഹിതന്‍
‍ഭാര്യ ശ്രീകല.
ഒരു പെണ്‍കുഞ്ഞുണ്ട്‌
പേര്‌ ലക്ഷ്മി പ്രിയ

26 comments:

myexperimentsandme said...

സ്വാഗതം. ദില്ലി സ്മരണകള്‍ അയവിറക്കുന്ന കുറുമനും ദിവയും, ഇപ്പോള്‍ ദില്ലിയിലുള്ള പാര്‍വ്വതിയും ബിജോയിയും മാത്യുവുമൊക്കെ ബ്ലോഗിലുണ്ട്.

സെറ്റിംഗ്സിനെപ്പറ്റി എന്തെങ്കിലും അറിയണമെങ്കില്‍ പ്രയോജനപ്രദമായ ചില സെറ്റിംഗ്‌സുകളെപ്പറ്റി ആദിത്യന്‍ ഇവിടെ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്.

കണ്ണൂസ്‌ said...

അണ്ണോ, വലിയൊരു നമസ്‌കാരം!!! ദാ, ഈ അയല്‍ക്കാരന്‍ ഇവിടെ തന്നെ ഉണ്ട്‌!!

പഴയ വീരഗാഥകള്‍ ഓരോന്നായി പ്രതീക്ഷിക്കട്ടെ.

ദാ ഈ സെറ്റിംഗ്‌സ്‌ നോക്കൂ.. ഇതില്‍ കൂടി ബൂലോഗത്തില്‍ അംഗമാകാം.

മീശേ.. നെരൂദേ.. സിദ്ധാര്‍ത്ഥോ.. അടിപൊളീസേ.. ഓടിവായോ.. ഒരു കള്ളയോഗി ഇറങ്ങിയിട്ടുണ്ട്‌...

Sreejith K. said...

തഥാഗതാ, ടെമ്പ്ലേറ്റില്‍ എന്തോ കുഴപ്പം ഉണ്ടല്ലോ.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ ഉണ്ട്. ശ്രദ്ധിക്കുമല്ലോ.

കൂടാതെ ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയിരുന്നെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

സു | Su said...

സ്വാഗതം :)

Unknown said...

മുകളില്‍ പറഞ്ഞ സെറ്റിങ്ങുകള്‍ ഒന്നും പോരെങ്കില്‍ ഇതാ ഇവ കണ്ടോളൂ.
ഒന്ന്
രണ്ട്

കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ techhelp2thanimalayalam.org ലേക്ക് മെയില്‍ അയയ്ക്കൂ.

Unknown said...

കണ്ണൂസേ, എപ്പൊ എത്തീന്ന് കേട്ടാ മതിയല്ല്!

അങ്ങനെ മറ്റൊരു വന്‍ പുലി കൂടി രംഗപ്രവേശം ചെയ്തു. സ്വാഗതം യോഗിമച്ചാന്‍സ്.

വക്കാരി, ശ്രീജിത്, ദില്‍ബാസുരന്‍ ഇവരൊക്കെ തന്ന ലിങ്കുകള്‍ ഒക്കെ സന്ദര്‍ശിച്ച് വേണ്ടത് ചെയ്യൂ. കാര്യങ്ങളൊക്കെ ഉഷാറാക്കു.
ഇന്നല്പം തിരക്കിലാണു (എന്നും അങ്ങനെ തന്നെ).
വൈകിട്ട് വിശദമായി കാണാം.

എല്ലാര്‍ക്കും ക്ഷേമം തന്നെയല്ലേ?

Kumar Neelakandan © (Kumar NM) said...

സാഗതം, തഥാഗതാ.

Anonymous said...

സ്വാഗതം!
ഇവിടെയുള്ള പുപ്പുലികള്‍ സ്വാഗതം ചെയ്തിരിക്കുന്നു...അപ്പൊഈ ബ്ലോഗിലെന്തോ കാര്യമായ ഗുട്ടന്‍സ് ഉണ്ട്.


ഈ ഭരണി നാളില്‍ ജനിച്ചവര്‍ എന്ത് നട്ടാലും നന്നായി കൃഷിയാവും എന്ന് കേട്ടിട്ടുണ്ട്..
സത്യമാണൊ?

രാജ് said...

കണ്ണൂസേ എന്നെ വിളിച്ചറിയിക്കുവാന്‍ മറന്നോ? ഈ യോഗിയെക്കുറിച്ചല്ലേ പണ്ടു നമ്മള്‍ സംസാരിച്ചിട്ടുള്ളതു്?

യോഗിവര്യാ അങ്ങു യുഗങ്ങള്‍ക്കു മുമ്പ് ഇന്നത്തെ പെരിങ്ങോടിന്റെ ഗതകാലപ്രതാപസ്മരണകളില്‍ മാത്രം ജീവിക്കുന്ന സംഗീതാ ടാക്കീസിലിരുന്നു സിനിമ കണ്ടതിനെ കുറിച്ചു് എഴുതിയതു മലയാളവേദിയിലെവിടെയോ ഞാന്‍ വായിച്ചിട്ടുണ്ടു്.

മലയാളം ബൂലോഗത്തേയ്ക്കു സ്വാഗതം.

Promod P P said...

കണ്ണൂസെ താനിതെവിടെയാ?
കഴിഞ്ഞ കാവശ്ശേരി പൂരത്തിന്റെ അന്ന് ഞാനും എന്റെ മകളും കൂടെ രാവിലെ തൊഴുകാന്‍ വന്നു. അപ്പോള്‍ ഞാന്‍ എന്റെ മകളൊട്‌ പറഞ്ഞു,അഛന്റെ ഒരു ഫ്രെന്റെന്നു ഭാവിക്കുന്ന ഒരു മഹാന്റെ വീട്‌ ഇവിടെയാണെന്ന്

ഭഗവാനെ നെരൂദ മച്ചാന്‍ ഇപ്പോളും ജീവനോടെ ഉണ്ടൊ? ഞാന്‍ രണ്ട്‌ മൂന്ന് മെയില്‍ ഒക്കെ അയച്ചു. മറുപടി കാണാതായപ്പോള്‍ കരുതി ഇങ്ങേര്‌ ബുഷിന്റെ ഉപദേശി ആയി കാണും എന്ന്

ശ്രീജിത്ത്‌ നന്ദി.. താങ്കള്‍ പെണ്‍കളൂരു ക്ഷമിക്കണം ബെന്‍ഗളൂരുകാരന്‍ ആണൊ?

Promod P P said...

ഇഞ്ഞി ആണൊ ഇഞ്ചി ആണൊ?

സ്വാഗതം ചെയ്തതിനു നന്ദി

പിന്നെ ഭരണി നക്ഷത്രക്കാര്‍ നെല്ലി മരം നട്ടാല്‍ അത്‌ അതിഭയങ്കരമായി കായ്ക്കും എന്ന് കേട്ടിട്ടുണ്ട്‌. അതും പറഞ്ഞ്‌ എന്റെ ഭാര്യ ഞങ്ങടെ പുതിയ വീട്ടിന്റെ മുറ്റത്തെ എന്നെ കൊണ്ട്‌ ഒരു നെല്ലി മരം നടീച്ചു. മരം വളര്‍ന്ന് വരുന്നുണ്ട്‌. പൂക്കുമോ കായ്ക്കുമൊ എന്നൊക്കെ കണ്ടറിയണം.

പെരിങ്ങൊടന്‍

പിലാക്കാട്ടിരിയില്‍ നിന്നും ആമക്കാവിലേക്കു ഒരു കറുത്ത റോഡില്ലേ. ആ റോഡിലൂടെ പോകുമ്പോള്‍ ഞാന്‍ നിങ്ങളെ കുറിച്ച്‌ ഓര്‍ത്തിരുന്നു ഇയ്യിടെ. കൂറ്റനാടുകാരന്‍ ഒരു കുഞ്ചന്‍ നമ്പ്യാര്‍ ഉണ്ടായിരുന്നു പണ്ട്‌ ചാറ്റില്‍. നിങ്ങള്‍ അറിയുമൊ എന്നറിയില്ല. സിംഗപൂരില്‍ ആയിരുന്നു മിടുക്കന്‍

സിബു നാല്‌ കൊല്ലം മുന്‍പ്‌ വരമൊഴി സോര്‍സ്‌ഫൊര്‍ജ്‌ നെറ്റ്‌ ഇല്‍ തുടങ്ങിയ കാലത്ത്‌ ഞാന്‍ അവിടെ സ്ഥിരം എഴുത്തുകാരന്‍ ആയിരുന്നു. പിന്നെ മലയാള വേദിയില്‍ പണ്ട്‌ എന്തൊക്കെയൊ കുറിച്ചിട്ടുണ്ട്‌

ബിന്ദു said...

സ്വാഗതം.:) ഭരണി നാളിനങ്ങനെയൊരു ഗുണമുണ്ടോ? ഞാന്‍ കേട്ടിട്ടില്ലായിരുന്നു. അറിഞ്ഞതു നന്നായി.

Anonymous said...

ഇഞ്ചിയാണെന്ന് തോന്നുന്നു. :-) ഇഞ്ഞി എന്ന് വെച്ചാല്‍ എന്താണ് അര്‍ത്ഥം? നല്ല അര്‍ത്ഥം ആണെങ്കില്‍ അതാക്കാം എന്ന് വെച്ചിട്ടാണ് :-) എപ്പൊ പ്യേരുകള്‍ മാറ്റാന്‍ പറ്റുവൊ അപ്പൊ മാറ്റണം എന്നാണ് :-)

അതുപോലെ തഥാഗതന്‍ എന്ന് വെച്ചാലും?

പഴയതൊക്കെയുണ്ടെങ്കില്‍ പോസ്റ്റായിട്ടൊ വല്ലോം ഇടൊ?

വല്യമ്മായി said...

പാലക്കാടെവിടെയാ??ഞാനൊരു തൃശൂര്‍ കാരിയാണെങ്കിലും ആനക്കരയിലേക്കാ കല്യാണം കഴിച്ചിരിക്കുന്നത്.സ്വാഗതം സുഹൃത്തേ

കണ്ണൂസ്‌ said...

ഞാന്‍ ഈ മരുഭൂമിയില്‍ തന്നെ ഏട്ടേ..

ആരാ ഇപ്പോ നിങ്ങളുടെ ഫ്രന്റ്‌ എന്ന് ഭാവിച്ചത്‌? :-)

ആ കൂറ്റനാട്ടുകാരന്‍ കുഞ്ചന്‍ നമ്പ്യാര്‍ ബഹുവ്രീഹി എന്ന പേരില്‍ ഇവിടെ കിടന്ന് കളിക്കുന്നുണ്ട്‌.

ദേവന്‍ said...

ങേ? യോഗിഭായിയോ? തന്നേ? ഒറപ്പിക്കട്ടോ? ഏകദേശം അര ദശാബ്ദം നീണ്ട ജടയും വെട്ടി പുറത്തു ചാടിയ ദേഹത്തിനു സ്വാഗതം സ്വാഗതം.

Promod P P said...

ബഹുവ്രീഹി വേറെ കുഞ്ചന്‍ നമ്പ്യാര്‍ വേറെ

മുല്ലപ്പൂ said...

സ്വാ‍ഗതം

Adithyan said...

കണ്ണൂസിന്റെ കൂടെ ഒക്കെ വേട്ടയാടി നടന്ന പുപ്പുലി ആണല്ലേ? :)

പ്രണാമം...

സ്വാഗതം :)
എഴുതിത്തകര്‍ത്തു തുടങ്ങിയതു വായിച്ചു. പോരട്ടങ്ങനെ പോരട്ടേ. :))

Unknown said...

മച്ചാന്‍സ്, നിങ്ങള്‍ ഓലകളയച്ച എക്കൌണ്ട് അടച്ചു പൂട്ടി. അതിന്റെ താക്കോല്‍ കളഞ്ഞും പോയി.

ബുഷിനെ ഉപദേശിച്ച് ഉപദേശിച്ച് ഒരു പരുവമായി.

അടിപൊളീസേ,
എന്തെരപ്പി വിശേഷങ്ങള്? സൂങ്ങളു തന്നെഡേയ്?

ആമേലെ നോടോണ..

Unknown said...

എന്തെരപ്പീ ലവരു ടാക്സ് അടയ്ക്കാന്‍ പറഞ്ഞോ??

യോഗിമച്ചാ, ഓഫ് ടോപിക് ആണു കേട്ടാ, നിങ്ങളു ക്ഷമിസരി!

Promod P P said...

അടിപൊളി മച്ചാാ
താങ്കളുടെ വേളിക്ക്‌ ക്ഷണിച്ചു കൊണ്ടുള്ള വാറോല കിട്ടിയ ശേഷം പിന്നെ ഒരു വിവരവും ഇല്ലയിരുന്നല്ലൊ. പിന്നീട്‌ നിങ്ങള്‍ അമേരിക്കക്കാരായ അമേരിക്കക്കാരെ ഒക്കെ മൂക്ക്‌ കൊണ്ട്‌ ക്ഷ വരപ്പിച്ചെന്നോ പരിണയത്തിന്റെ പരിണിതഫലമായി പ്രജനനം നടന്നുവെന്നോ അങ്ങനെ ഒരു സല്‍പുത്രന്‍ ജനിച്ചുവെന്നൊ ഒക്കെ നെരൂദാ മച്ചാന്‍ കഴിഞ്ഞ തവണ ബെംഗളൂരു വന്നപ്പോള്‍ പറഞ്ഞു. പക്ഷെ നിങ്ങള്‍ ധ്രുവങ്ങള്‍ താണ്ടി ആസ്ത്രേലിയയില്‍ എത്തിയ വിവരം ആ ക്രൂരന്‍ എന്നോട്‌ പറയുകയുണ്ടായില്ല..

പിന്നെ ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്‌
എന്റെ ഈ പെണ്‍കളൂരിനെ വിട്ട്‌ എവിടെ പോകാന്‍.ഇങ്ങനെ ഒരു സംഭവം ഉള്ളകാര്യം കുറച്ച്‌ ദിവസം മുന്‍പാണറിഞ്ഞത്‌.. നമ്മുടെ മാന്യ മഹാ സുഹൃത്തുക്കളാരും എന്നോട്‌ ഇതിനെപറ്റി മിണ്ടിയില്ല.

ആ എന്തോ ആകട്ടെ.. വീണ്ടും സന്ധിക്കാന്‍ കഴിഞ്ഞതില്‍ പെരുത്തു സന്തോഷം..

ആമേലെ ഹെണ്ടത്തി,ഹുടികന്‍ എല്ലാ ചെനാഗിതാര?

രാജ് said...

ആ കുഞ്ചന്‍‌നമ്പ്യാര് ആരാണാവ്വോ?

Sreejith K. said...

തഥാഗതാ, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷനില്‍ ഒരു മെംബര്‍ഷിപ്പ് തരട്ടെ. താല്പര്യമുണ്ടെങ്കില്‍ ഇന്വിറ്റേഷന്‍ അയക്കെണ്ട മെയില്‍ ഐഡി അറിയിക്കൂ.

Promod P P said...

ശ്രീജിത്ത്‌

ദ്രാവക രൂപത്തിലുള്ള എന്തെങ്കിലുമൊക്കെ ഉപോല്‍പലകങ്ങളായുള്ള എന്തു സംഗതിക്കും ഞാന്‍ Ready

പ്രൊഫൈലില്‍ ഇമെയില്‍ എനേബിള്‍ ചെയ്തിട്ടുണ്ടല്ലോ

gouri said...

THATHAGATHAN.................NANNAI
ENIUM KELKAN VAYIKAN KATHIRIKUNNU....ANNIE.........???